പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച്, സര്‍ക്കിള്‍ ഓഫീസുകളിലെ എക്‌സൈസ് ഉദ്യോഗ്‌സ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തിലായ ഉദ്യോഗ്‌സ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
ഇവരില്‍ നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ഏഴുപേര്‍ക്കും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരാള്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



