Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് രോഗമുക്തി; 298 പേര്‍ക്ക് കോവിഡ്

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 258 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 23 പേര്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ച...

മലപ്പുറം :ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരുടെ വര്‍ധനവിന് ആനുപാതികമായി രോഗമുക്തരാകുന്നവരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുന്നത് ആശ്വാസകരമാണ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 10,562 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ന് 298 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്.

sameeksha-malabarinews

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ -01, ആലങ്കോട് -02, ആലിപ്പറമ്പ് -02, ആനക്കയം -02, അങ്ങാടിപ്പുറം -01, അരീക്കോട് -04, ചീക്കോട് -01, ചേളാരി -01, ചെറുകാവ് -04, എടപ്പാള്‍ -12, എടവണ്ണ -03, എടയൂര്‍ -07, എലംകുളം -02, ഇരിമ്പിളിയം – 02, കാലടി -03, കല്‍പകഞ്ചേരി -02, കാവനൂര്‍ -01, കീഴുപറമ്പ് – 02, കോക്കൂര്‍ -01, കൊണ്ടോട്ടി -02, കൂരിയാട് -01, കൂട്ടിലങ്ങാടി -02, കോട്ടക്കല്‍ -01, കുറ്റിപ്പുറം – 02, കുഴിമണ്ണ – 03,
മക്കരപ്പറമ്പ് – 02, മലപ്പുറം -02, മമ്പാട് -05, മംഗലം -02, മഞ്ചേരി – 24, മങ്കട -01, മാറഞ്ചേരി – 01, മേലാറ്റൂര്‍ – 02, മൂന്നിയൂര്‍ – 16, മൂര്‍ക്കനാട് -01,
മൊറയൂര്‍ -01, നന്നമ്പ്ര – 04, നന്നംമുക്ക് – 01, നിറമരുതൂര്‍ -02, പാണ്ടിക്കാട് -01, ഒഴൂര്‍ -01, പടിക്കല്‍ -01, പാലക്കാട് -01, പാലപ്പെട്ടി -02, പരപ്പനങ്ങാടി -21, പറവണ്ണ -02, പെരിന്തല്‍മണ്ണ -09, പെരുമ്പടപ്പ് -08, പെരുവള്ളൂര്‍ -04, പെരുവണ്ണാമൂഴി -01, പൊന്നാനി -13, പൂക്കാട്ടിരി -01, പോരൂര്‍ -01, പുലാമന്തോള്‍ – 04, പുറത്തൂര്‍ – 01, താനൂര്‍ -03, തലക്കാട് -01, താനാളൂര്‍ -01, തവനൂര്‍ -01, തെന്നല -01, തിരുനാവായ -01, തൃക്കണാപുരം -01, തൃക്കലങ്ങോട് – 03, തുറക്കല്‍ -01, തിരൂര്‍ -03, ഊര്‍ങ്ങാട്ടിരി – 02, വാളംകുളം -01, വളാഞ്ചേരി -01, വള്ളിക്കുന്ന് -05, വട്ടംകുളം -02, വാഴക്കട് -01, വാഴയൂര്‍ -06, വെളിമുക്ക് – 01, വെളിയങ്കോട് -09, വേങ്ങര -02, വെട്ടത്തൂര്‍ -01, വെട്ടം -01, വണ്ടൂര്‍ -03, വയനാട് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 07.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

താഴെക്കോട് -01, തൃപ്രങ്ങോട് -01, പെരിന്തല്‍മണ്ണ -01, മഞ്ചേരി -01, കടവനാട് -01, പറപ്പൂര്‍ -01, പുല്‍പ്പറ്റ -01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

അങ്ങാടിപ്പുറം -01, എ.ആര്‍ നഗര്‍ -01, കല്‍പകഞ്ചേരി -01, കുറുവ -01, മംഗലം -01, മഞ്ചേരി -01, ഒഴൂര്‍ -01, പറവണ്ണ -01, പെരിന്തല്‍മണ്ണ -01, പുലമന്തോള്‍ -01, തെന്നല -01, തിരുന്നാവായ -01, താനൂര്‍ -01, തൃക്കലങ്ങോട് -01, വണ്ടൂര്‍ -01, വട്ടംകുളം -01, വേങ്ങര -01, വെട്ടത്തൂര്‍ -01, വെട്ടം -01, പൊന്നാനി -02, പുറത്തൂര്‍ -02.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

എടരിക്കോട് -01, പരപ്പനങ്ങാടി -01, കോണ്ടോട്ടി -01, തിരൂരങ്ങാടി -01, മൂന്നിയൂര്‍ – 02, നന്നമ്പ്ര -03.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

തൃക്കലങ്ങോട് -01.

32,851 പേര്‍ നിരീക്ഷണത്തില്‍

32,851 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,104 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 453 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,798 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,38,324 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,162 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!