Section

malabari-logo-mobile

മലപ്പുറത്ത് കോവിഡ് ഭേദമായി പരപ്പനങ്ങാടി സ്വദേശിനി അഞ്ചുവയസ്സുകാരിയുള്‍പ്പെടെ അഞ്ച് പേര്‍ വീടുകളിലേക്ക് മടങ്ങി

HIGHLIGHTS : മഞ്ചേരി : വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം ജില്ലയില്‍ മടങ്ങിയെത്തി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക...

മഞ്ചേരി : വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം ജില്ലയില്‍ മടങ്ങിയെത്തി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.

മെയ് 24ന് കോവിഡ് സ്ഥിരീകരിച്ച പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി ആരുഷി (5), മെയ് 27ന് രോഗബാധിതനായ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി അബൂബക്കര്‍ (56), ജൂണ്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച മമ്പാട് ഓമല്ലൂര്‍ സ്വദേശി ഉമ്മു ഹബീബ (44), മഞ്ചേരി വീമ്പൂര്‍ സ്വദേശി ശാന്ത (48), ജൂണ്‍ എട്ടിന് രോഗം ബാധിച്ച തിരുവനന്തപുരം പുലിയൂര്‍ക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (56) എന്നിവരാണ് രോഗമുക്തരായത്.

sameeksha-malabarinews

പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അഞ്ച് പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!