മലപ്പുറം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തില്‍ നാളെ ഹോട്ടലുകള്‍ തുക്കേണ്ടതില്ലെന്ന് മലപ്പുറം ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. ജൂലൈ 15 വരെ ജില്ലയില്‍ ഹോട്ടലുകള്‍ തുറക്കേണ്ടെന്നാണ് അസോസിയേഷന്‍ തീരുമാനം.
നിലവില്‍ പാഴ്‌സല്‍ സര്‍വീസ് തുടരാനാണ് തീരുമാനം. ഹോട്ടലുകള്‍ തുറക്കേണ്ടെന്ന തീരുമാനം ജില്ലാകളക്ടറെ അറിയിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലും നാളെ ഹോട്ടലുകള്‍ തുറക്കേണ്ടെന്നാണ് ഹോട്ടലുടമകളുടെ തീരുമാനം. ഇക്കാര്യത്തില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. ഭൂരിപക്ഷം ഹോട്ടല്‍ ഉടമകളും ഹോട്ടല്‍ തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. യൂണിറ്റിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ഹോട്ടലുകള്‍ എന്നു തുറക്കണമെന്ന കാര്യത്തില്‍ അസോസിയേഷന്‍ തീരുമാനമെടുക്കുക.
മറ്റ് ജില്ലകളുടെ കാര്യത്തില്‍ അസോസിയേഷന്‍ ഇന്ന് തീരുമാനമെടുക്കും.
സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് പരിഗണിച്ചാണ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.




