എടവണ്ണയില്‍ വാഹനാപകടം;സഹോദരങ്ങള്‍ മരിച്ചു

എടവണ്ണ: മുണ്ടേങ്ങരയില്‍ സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. . കുനിയില്‍ ഇരുമോടത്ത് മുഹമ്മദിന്റെ മക്കളായ മഹറൂഫ് (30), ജാസ് മോള്‍ (35) എന്നിവരാണ് മരിച്ചത്. ഇരുവരം ജീപ്പ് യാത്രികരാണ്.

ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും എടവണ്ണ ഇ.എം.സി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ബസിനും സാരമായ കേട് പറ്റിയിട്ടുണ്ട്. അമിത വേ?ഗതയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top