Section

malabari-logo-mobile

മലാലക്ക് മോഹം പാക് പ്രധാനമന്ത്രിയാകാന്‍

HIGHLIGHTS : ന്യൂയോര്‍ക്ക് : സ്ത്രീകളുടെ വിദ്യഭ്യാസത്തിനായി ശബ്ദമുയര്‍ത്തി തീവ്രവാദികളുടെ വധ ശ്രമത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന പാകിസ്ഥാനി ബാലിക മ...

malalaന്യൂയോര്‍ക്ക് : സ്ത്രീകളുടെ വിദ്യഭ്യാസത്തിനായി ശബ്ദമുയര്‍ത്തി തീവ്രവാദികളുടെ വധ ശ്രമത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന പാകിസ്ഥാനി ബാലിക മലാല യൂസഫ് സായിക്ക് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം. താന്‍ മാതൃകയാക്കിയിട്ടുള്ള മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെപ്പോലെ പ്രധാനമന്ത്രിയാകാനും അതുവഴി തന്റെ പദവി ഉപയോഗിച്ച് രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മലാല പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മലാല തന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തിയത്.

മുമ്പ് ഡോക്ടറാവാന്‍ ആഗ്രഹിച്ചിരുന്ന മലാലയിപ്പോള്‍ രാഷ്ട്രീയത്തെയാണ് തന്റെ മേഖലയായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രത്തിന്റെ മുഴുവന്‍ ഡോക്ടറാവാന്‍ കഴിയുമെന്നാണ് മലാല പറയുന്നത്. പ്രധാനമന്ത്രിയാവുകയാണെങ്കില്‍ ബജറ്റില്‍ നിന്നും കൂടുതല്‍ തുക വിദ്യഭ്യാസത്തിനായി ചിലവഴിക്കാന്‍ ആകുമെന്നും മലാല ആഗ്രഹം പ്രകടിപ്പിച്ചു.

sameeksha-malabarinews

ഇഷ്ട ഗായകരായ ജസ്റ്റിന്‍ ബൈബര്‍, സെലേന ഗോമസ്, നെബേല്‍ പുരസ്‌കാരം കുട്ടികളുടെ വിദ്യഭ്യാസം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ശ്രദ്ധ തുടങ്ങിയ നിരവധി വിഷയങ്ങളെ കുറിച്ച് മലാല സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!