Section

malabari-logo-mobile

മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസേനാനി പട്ടികയില്‍ നിന്നും നീക്കിയത് രാഷ്ട്രീയപ്രേരിതം; എംജിഎസ്

HIGHLIGHTS : കോഴിക്കോട് :മലബാര്‍ കലാപത്തിലെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികിയില്‍ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണകൗണ്‍സിലിന്റെ തീരുമാനം രാഷ്ട്ര...

കോഴിക്കോട് :മലബാര്‍ കലാപത്തിലെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികിയില്‍ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണകൗണ്‍സിലിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ ഐസിഎച്ചആര്‍ ചെയര്‍മാന്‍ ഡോ. എംജിഎസ് നാരായണന്‍.

1921ലെ മലബാര്‍ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്ലിയാരുമടക്കം 397 പേരുടെ പേരുകളാണ് സ്വതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും നീക്കാന്‍ ചരിത്രഗവേഷണകൗണ്‍സിലിന്റെ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് കലാപത്തില്‍ ഇഎംഎസിന്റെ കുടുംബവും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും കലാപകാരികള്‍ക്ക് സ്മാരകം പണിയാന്‍ നടക്കുന്നവര്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നുള്ള ബിജെപിയുടെ പ്രസ്താവന പുറത്തുവന്നത്. ഇതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.
കലാപം അടിസ്ഥാനപരമായി ഹിന്ദുവിരുദ്ധവും മതപരിവര്‍ത്തന പ്രേരിതവുമായിരുന്നെന്നും, ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു മുദ്രാവാക്യവും കലാപകാരികള്‍ ഉയര്‍ത്തിയിട്ടില്ലെന്നുമാണ് ഐസിഎച്ച്ആറിന്റെ വാദം.

സ്വാതന്ത്ര്യസമരസേനാനി പട്ടികയില്‍ നിന്ന് നീക്കുന്നതിനെ എതിര്‍ക്കുമ്പോളും കലാപത്തിന് ഹിന്ദുവിരുദ്ധ സ്വഭാവം ഉണ്ടായിരുന്നുവെന്ന് എംജിഎസ് സൂചിപ്പിച്ചു.

1971ലാണ് മലബാര്‍ കലാപം സ്വാതന്ത്ര്യസമരമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!