Section

malabari-logo-mobile

ശബരിമല മകരവിളക്ക് ഇന്ന്

HIGHLIGHTS : Makaravilakku in Sabarimala today

ശബരിമലയില്‍ മകരവിളക്ക് മഹോത്സവം ഇന്ന് . മകരസംക്രമ പൂജ ചടങ്ങുകള്‍ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 5000 പേര്‍ക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീര്‍ത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക.

നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവിധ ആചാരനുഷ്ഠാനങ്ങളോടും കൂടിയാണ് മകരവിളക്ക് മഹോത്സവം നടത്തുന്നത്.

sameeksha-malabarinews

പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിയിക്ക് മുകളില്‍ കൊടിമരച്ചുവചട്ടില്‍ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ദേവസ്വംബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദര്‍ശനവും നടക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!