Section

malabari-logo-mobile

മുളപ്പിച്ച ഭാജി വെറൈറ്റി രുചിയില്‍;മഹാരാഷ്ട്രന്‍ സ്‌റ്റൈല്‍

HIGHLIGHTS : Maharashtrian Style Sprouted Bhaji

ആവശ്യമായ ചേരുവകള്‍

ചെറുപയര്‍ മുളപ്പിച്ചത് -1/2 കപ്പ്
സവാള – 1 അരിഞ്ഞത്
തക്കാളി – 1 അരിഞ്ഞത്
ജീരകം – 1 ടീസ്പൂണ്‍
കറിവേപ്പില – 5-6
കടുക് – 1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1.5 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍ 2 നാരങ്ങയുടെ നീര്
വെജിറ്റബിള്‍ ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക.അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റുക.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക,ശേഷം തക്കാളി ചേര്‍ത്ത് കുറച്ച് മിനിറ്റ് വേവിക്കുക, മസാലപൊടികള്‍ ചേര്‍ക്കുക. ഇതിലേക്ക് മുളപ്പിച്ച ചെറുപയര്‍ ചേര്‍ക്കുക ശേഷം കുറച്ച് ഉപ്പ് ചേര്‍ക്കുക.കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് മൂടിവെച്ച് 5 മിനിറ്റ് വേവിക്കുക.ചെറുനാരങ്ങാനീര് ചേര്‍ത്താല്‍ മഹാരാഷ്ട്രന്‍ സ്‌റ്റൈല്‍ മുളപ്പിച്ച ഭാജി റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!