Section

malabari-logo-mobile

തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി രക്ഷിതാവിന്റെ അകമ്പടി

HIGHLIGHTS : Madrasah students are accompanied by a parent with a gun for fear of stray dogs

കാസര്‍കോട് : തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. കാസര്‍കോട് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

sameeksha-malabarinews

ഏതെങ്കിലും നായ ആക്രമിക്കാന്‍ വന്നാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് സമീര്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സമീര്‍ പറയുന്നത്. കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!