ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ഇപ്പോഴിതാ ബേസില്‍ ജോസഫും ദര്‍ശനാ രാജേന്ദ്രനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കല്യാണ വേഷത്തിലുള്ള ബേസിലും ദര്‍ശനയുമാണ് വീഡിയോയില്‍ ഉള്ളത്. പോസ്റ്ററിനായുള്ള ചിത്രമെടുത്ത ശേഷം ആ ഫോട്ടോ കണ്ട് പൊട്ടി ചിരിക്കുന്ന ദര്‍ശനയേയും ബേസിലിനെയും വീഡിയോയില്‍ ദൃശ്യമാണ്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ജയ ജയ ജയ ജയ ഹേ’ ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തുന്നത് ഒക്ടോബര്‍ 21 നാണ്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റേതാണ് ‘ജയ ജയ ജയ ജയ ഹേ’. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു.




