കോഴിക്കോട് കൂമ്പാറയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞു;നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കക്കാടംപൊയില്‍ മരഞ്ചാട്ടിയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കക്കാടംപൊയില്‍ നിന്നും കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന കോഴിക്കോട് ഐഐഎമിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top