മധുരയില്‍ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

മധുര: മധുരയില്‍ തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ സജീദ് സലീം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരക്കാണ് അപകടം ഉണ്ടായത്.

ഇവര്‍ സഞ്ചരിച്ച  കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.സജീദാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് വിവരം. മൃതദേഹങ്ങള്‍  തിരുമംഗലത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top