Section

malabari-logo-mobile

ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റില്‍ ഇളവുവരുത്തുന്നു

HIGHLIGHTS : മനാമ:ബഹ്‌റൈനില്‍ വിതരണം തുടങ്ങിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷിക്കാനുള്ള നിയമങ്ങളില്‍ ഇളവുവരുത്താന്‍ അധികൃതര്‍ തീരുമാനിച്ചും. ജൂലൈ 23...

മനാമ:ബഹ്‌റൈനില്‍ വിതരണം തുടങ്ങിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷിക്കാനുള്ള നിയമങ്ങളില്‍ ഇളവുവരുത്താന്‍ അധികൃതര്‍ തീരുമാനിച്ചും. ജൂലൈ 23 മുതലാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എല്‍ എം ആര്‍ ഏ) ഇതിനായുള്ള അപേക്ഷ വിതരണം തുടങ്ങിയത്.

പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് മാത്രമാണ് ആദ്യം അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളെ നിയമവിധേയമാക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇളവുരുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും ഫ്‌ളെക്‌സി പെര്‍മിറ്റിന് ഇനിമുതല്‍ അപേക്ഷിക്കാം. എന്നാല്‍ പാസ്‌പോര്‍ട്ടിന് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കും.

sameeksha-malabarinews

പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവരുടെ വിസാ സംബന്ധിച്ച വിവരങ്ങള്‍ എല്‍ എം ആര്‍ ഏ സിസ്റ്റത്തില്‍ മാത്രം സൂക്ഷിക്കും. പിന്നീട് ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ പാസ്‌പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ വിസ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്തു നല്‍കാനാണ് തീരുമാനം. എന്നാല്‍ പാസ്‌പോര്‍ട്ടില്ലാതെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. അതേസമയം ഇവര്‍ക്ക് എവിടെ വേണമെങ്കിലപം ജോലി ചെയ്യാം. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനാനും കഴിയും.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫ്‌ളെക്‌സി പെര്‍മിറ്റ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ വീട്ടുവേലക്കാര്‍ക്കോ, കോടതിയില്‍ കേസുനിലവിലുള്ളവര്‍ക്കോ, യാത്രാനിരോധനമുള്ളവര്‍ക്കോ, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കോ ഫെളെക്‌സി പെര്‍മിറ്റിന് അപേക്ഷിക്കാന്‍ യോഗ്യതയില്ല. ഈ പുതിയ സംവിധാനം ഫ്രീവിസക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പുതിയ സംവിധാനം ഫ്രീവിസക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം മാസത്തില്‍ ശരാരി രണ്ടായിരത്തോളം ഫ്‌ളെക്‌സി പെര്‍മിറ്റുകളാണ് വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. ഫ്‌ളെക്‌സികള്‍ വിസ സംബന്ധിച്ച വിവരങ്ങള്‍ക്ക് 17103103 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തങ്ങള്‍ അപേക്ഷിക്കാന്‍ അര്‍ഹരാണോ എന്ന കാര്യം അറിയാന്‍ 33150150 എന്ന നമ്പറിലേക്ക് അവരവരുടെ സി പി ആര്‍ നമ്പര്‍ അയച്ചാല്‍ മതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!