ദിലീപ് അനുകൂല പ്രസ്താവന; ഗണേഷ് കുമാറിനെതിരെ കോടതി ഇടപെടണം;പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയക്കെതി പോലീസ്. ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കഴിഞ്ഞദിവസം ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും, സിനിമാ മേഖലിയിലുള്ളവരെല്ലാം ദിലീപിനെ സഹായിക്കണെ എന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഗണേഷിന്റെ പ്രസ്താവന കേസിനെ അട്ടിമാറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാക്കാര്‍ കൂട്ടത്തോടെ ജയില്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണ്. ഗണേഷിന്റെ പ്രസ്താവന എങ്ങിനെ സ്വാധീനിച്ചു എന്നതിന് തെളിവാണ് സന്ദര്‍ശന പ്രവാഹമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top