ചിക്മംഗളൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു

ചിക്‌മഗളൂര്‍/കോട്ടയം : കര്‍ണാടകയിലെ ചിക്മംഗളൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഡാമിലേക്ക് മറിഞ്ഞാണ് രണ്ടുപേര്‍ മരിച്ചത്; 12 പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു.

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ വയനാട് സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്മോളേല്‍ ഐറിന്‍ മരിയ ജോര്‍ജ്, മുണ്ടക്കയം വരിക്കാനിവളയത്തില്‍ മെറിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയഴ്ച രാത്രി ഒമ്പതോടെ ചിക്കമംഗ്ളൂരിലെ മാഗഡി ഡാമിലേക്ക് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. മൂന്നു തവണ മറിഞ്ഞാണ് ബസ് ഡാമിലേക്ക് പതിച്ചത്. വെള്ളമില്ലാത്ത ഭാഗത്തെ ചെളിയിലേക്കാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ രണ്ടു ബസുകളിലായി 72 അംഗ സംഘമാണ് വിനോദയാത്രയ്ക്ക് പോയത്. ഇവര്‍ ബംഗളൂരുവില്‍നിന്ന് ചിക്മഗളൂരിലേക്ക് വരുമ്പോഴാണ് അപകടം. ഞായറാഴ്ചയാണ് തിരികെയെത്തേണ്ടത്.

 

 

Share news
error: Content is protected !!
Scroll to Top