Section

malabari-logo-mobile

അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം;അജയ് തറയില്‍

HIGHLIGHTS : തിരുവനന്തപുരം: അഹിന്ദുക്കള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. തന്റെ...

തിരുവനന്തപുരം: അഹിന്ദുക്കള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്.

sameeksha-malabarinews

അതിനാല്‍ 1952 ലെ ഹിന്ദുക്കള്‍ക്കും, ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിച്ച് ഉത്തരവിറക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അജയ് തറയില്‍ പറഞ്ഞു. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന പ്രതിജ്ഞാപത്രം വ്യക്തികള്‍ നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതല അല്ലെന്നും അജയ് തറയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ദേവസ്വം മെമ്പര്‍മാര്‍ പൂര്‍ണ പിന്‍തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജയ്തറയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!