ചെന്നൈ :ഞാന്‍ മരിച്ചിട്ടില്ലെന്നും ഞാന്‍ അന്തരിച്ചു എന്ന് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധുമോഹന്‍. സമൂഹമാധ്യമങ്ങളിലും മറ്റു ചില മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നാലെയാണ് നടന്റെ പ്രതികരണം. വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് തന്നെ തേടിയെത്തിയ എന്നും ഇതെല്ലാം അറ്റന്‍ഡ് ചെയ്യ്തത് താന്‍ തന്നെയായിരുന്നവെന്നും അദേഹം പറഞ്ഞു.
എനിക്ക് ഒരുപാട് കോള്‍ വരുന്നുണ്ട് .ഞാന്‍ ഇല്ലയോ എന്നറിയാന്‍ എന്നെ തന്നെയാണ് പലരും വിളിക്കുന്നത് .ആരോ പബ്ലിസിറ്റിക്ക് വേണ്ടി വ്യാജവാര്‍ത്ത പടച്ചു വിടുകയാണ് .ഇതിന്റെ പിന്നാലെ പോകാന്‍ എനിക്ക് താല്പര്യമില്ല. പബ്ലിസിറ്റി തേടുന്നത് എനിക്കും പബ്ലിസിറ്റി തന്നെയാണ് ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകള്‍ അറിയുമല്ലോ. കൃത്യമായ വിവരം അന്വേഷിക്കാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് തെറ്റാണെന്നും അദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ചെന്നൈയില്‍ ജോലി തിരക്കിലാണെന്നും അദേഹം പറഞ്ഞു.




