Section

malabari-logo-mobile

മഅ്ദനി പുറത്തിറങ്ങി; ഇനി ചികത്സ

HIGHLIGHTS : ബംഗളൂരു : വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ ബംഗ്ലുരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരമതടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍

11-madani-bangalore-blastബംഗളൂരു : വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ ബംഗ്ലുരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരമതടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ജാമ്യത്തില്‍ പുറത്തിറങ്ങി.

തിങ്കളാഴ്ച വൈകുന്നേരം എട്ടു മണിയോടെയാണ്് മഅദിനി പുറത്തിറങ്ങിയത്.വൈകിയാണെങ്ങിലും നീതി ലഭിച്ചതില്‍ തനക്ക് സന്തോഷമുണ്ടെന്നും ദൈവവിശ്യാസിയായ തനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മഅ്ദനി പറഞ്ഞു.

sameeksha-malabarinews

ശനിയാഴ്ച തന്നെ ഒരു മാസത്തേക്ക് മഅദനിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്ങിലും കോഴിക്കോടും എറണാകുളത്തും കോയമ്പത്തുരിലും ബംഗളൂരുവുമുള്ള നാല സ്‌ഫോടനക്കേസുകളില്‍ നിലവിലുള്ള പ്രോഡക്ഷന്‍ വാറണ്ടുകള്‍ റീകോള്‍ ചെയ്യുന്നതിനുള്ള തടസ്സങ്ങളാണ് മോചനം തിങ്കളാഴ്ച രാത്രിയിലേക്ക് നീങ്ങാന്‍ കാരണമായത്.ഹാജരാക്കുന്നതിനുള്ള രേഖകളെ സംബന്ധിച്ച അവസാനം വരയുണ്ടായ ആശയകുഴപ്പം മഅദനിക്ക് തിങ്കളാഴച പുറത്തിറങ്ങാനാകുമോ എന്ന സംശയമുണ്ടാക്കി. മഅദനിയെ സ്വീകരിക്കാന്‍ മക്കളായ സലാഹുദ്ദീന്‍ അയൂബ്, ഉമര്‍ മുഖ്താര്‍, പിഡിപി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് മഅദനിയു മകള്‍ എന്നിവരും നിരവധി പിഡിപിനേതാക്കളും ഉണ്ടായിരുന്നു.

ദേശീയമാധ്യമങ്ങളുടേതടക്കം വന്‍മാധ്യമസംഘം സ്ഥലത്തുണ്ടായിരുന്നു. കനത്ത പോലീസ് സന്നാഹവും ജയിലിന് പുറത്തുണ്ടായിരുന്നു.മഅ്ദിനിയെ സൗഖ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!