എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

M Shivashankar is being questioned again by the NIA

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായിരിക്കുന്നത്. മൂന്നാം തവണയെയാണ് അദേഹത്തെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലാണ് ചോദ്യം ചെയ്യല്‍.

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വപ്‌ന സുരേഷിനേയും എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. രണ്ടുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞദിവസമാണ് സ്വപ്നയെ ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •