താനൂര്‍ ഇനി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍

Tanur is now a child friendly police station

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ഷൈന്‍ താനൂര്‍
താനൂര്‍: കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും, ആപത്തു നേരിട്ടവര്‍ക്കും ‘സൗഹൃദ ഇടം’ എന്ന നിലയ്ക്കാണ് ശിശു സൗഹൃദ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.

കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങളാണ് ശിശു സൗഹൃദ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. അതിനാല്‍ ആശങ്കയില്ലാതെ സ്റ്റേഷനില്‍ വരാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാകും. വനിതാ പോലീസ് സാന്നിധ്യവുമുണ്ട്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും ഘട്ടത്തില്‍ പോലീസില്‍ പരാതി സമര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായി സ്റ്റേഷനില്‍ എത്തിയാല്‍ മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാവും.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്‍മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും താനൂര്‍ എസ്.എച്ച്.ഓ പി.പ്രമോദ് പറഞ്ഞു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •