കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് വഴിക്കടവിലേക്ക് തുടങ്ങി

 MALAPPURAM to VAZHIKADAVU KSRTC Bond service 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് വഴിക്കടവിലേക്കുള്ള ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ജമീല ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മലപ്പുറം കെ.എസ.്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകീട്ട് അഞ്ചിനാണ് വഴിക്കടവിലേക്കുള്ള ആദ്യ സര്‍വീസ് ആരംഭിച്ചത്.

നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, സലീന റസാഖ്, ഹാരിസ് ആമിയന്‍, കെ.എസ.്ആര്‍.ടി.സി ബോര്‍ഡ് അംഗങ്ങളായ ഫൈസല്‍ തങ്ങള്‍, ആലീസ് മാത്യു, സോണല്‍ ട്രാഫിക് ഓഫീസര്‍ ജോഷി ജോണ്‍, മലപ്പുറം അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട് ഓഫീസര്‍ സി.കെ രത്‌നാകരന്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്ക് ആരംഭിച്ച ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസ് വിജയകരമായി തുടരുകയാണ്. കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വൈകാതെ ബോണ്ട് സര്‍വീസ് നടത്തും. താത്പര്യമുള്ളവര്‍ക്ക് 9400491362, 9946342249, 9495099912, 94472 03014 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •