എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി വി.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. സസ്‌പെന്‍ഷന്‍ നീട്ടിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി 16 ന് അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മറ്റിയുടെ തീരുമാനം.

ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

ശിവശങ്കറിന് 2023 വരെയാണ് സര്‍വീസ് ശേഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top