എടപ്പാള്‍: കാല്‍പന്ത് കളിയുടെ ആരാധകര്‍ക്ക് ആവേശമായ് ഉദയന്‍ എടപ്പാളിന്റെ സ്പീഡ് പെയിന്റിംഗ്. അര മണിക്കൂര്‍ കൊണ്ടാണ് ജനപ്രിയ താരങ്ങളായ മെസിയുടെയും നെയ്മറിന്റെയും ചിത്രങ്ങള്‍ ഉദയന്‍ വരച്ച് തീര്‍ത്തത്. 120 സ്‌ക്വയര്‍ ഫീറ്റില്‍ സ്വന്തം വീടിന്റെ ചുമരില്‍തന്നെയാണ് ചിത്രം വരച്ചിരിക്കുന്നത്.
അര്‍ജന്റീനയാണ് തന്റെ പ്രിയ ടീമെങ്കിലും സുഹൃത്തുക്കളായ ബ്രസീല്‍ ആരാധാകരുടെ ഇഷ്ടം മനസിലാക്കിയാണ് ചിത്രം തയ്യാറാക്കിയതെന്ന് ഉദയന്‍ പറഞ്ഞു.
കാല്‍പന്ത് കളിയെ നെഞ്ചേറ്റിയ മലപ്പുറത്തുകാര്‍ക്ക് ഉയന്‍ എടപ്പാളിന്റെ ഈ സ്പീഡ് പെയിന്റിംഗ് ഇരട്ടി ആവേശം തീര്‍ത്തിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




