വീരമൃത്യു വരിച്ച എം ശ്രീജിത്തിന് വിട

കോഴിക്കോട്: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സുബേദാര്‍ എം.ശ്രീജിത്തിന്റെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗക ബഹുമതികളോടെ സംസ്‌ക്കരിച്ചു.

രാവിലെ ഏഴുമണിയോടെ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി എ കെ ശശീന്ദ്രന്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സുന്ദര്‍ ബനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവയ്പ്പില്‍ രണ്ട് സൈികരാണ് വീരമൃത്യു വരിച്ചത്.

Share news
error: Content is protected !!
Scroll to Top