ആയുര്‍വേദ ആചാര്യന്‍ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു

കോട്ടക്കല്‍: ഡോ.പി കെ വാര്യര്‍ അന്തരിച്ചു. നൂറാം വയസിലാണ് അന്ത്യം.ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായകൈലാസ മന്ദിരത്തില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921 ലാണ് പി കെ വാര്യരുടെ ജനനം. കോഴിക്കോട് സാമൂതിരി ഹൈസ്‌ക്കൂളിലും കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ന്ന വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ആര്യവൈദ്യ കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യസമരത്തില്‍
പങ്കെടുത്തു. പിന്നീട് 1945 ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.

ഭാര്യ: കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍, മക്കള്‍: ഡോ.കെ.ബാലചന്ദ്രന്‍, സുഭദ്രരാമചന്ദ്രന്‍, പരേതനായ വിജയന്‍ വാര്യര്‍.മരുമക്കള്‍:രാജലക്ഷ്മി, കെ വി രാമചന്ദ്ര വാര്യര്‍,രതി വിജയന്‍.

Share news
error: Content is protected !!
Scroll to Top