HIGHLIGHTS : M. L.A.K. P. A. Majeed met the Finance Minister and expressed his protest
തിരൂരങ്ങാടി മണ്ഡലത്തിലെ എൽ ബി എസ് ഐ ഐ ഐ എസ് ടിക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും, തുക അനുവദിക്കാത്തതിനാൽ മണ്ഡലം എം. എൽ.എ കെ. പി. എ മജീദ് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലിനെ കണ്ട് പ്രതിഷേധം അറിയിച്ചു.
ബജറ്റിന്റെ മറുപടി പ്രസംഗത്തിലെങ്കിലും സംസ്ഥാനത്തെ തന്നെ വളരെ പ്രധാനപ്പെട്ട ഈ പ്രവൃത്തി തുക അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തണമെന്ന് ധനകാര്യ മന്ത്രിയോട് കെ. പി. എ മജീദ് ആവശ്യപ്പെട്ടു.

നേരത്തെ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചു നേരിലും അല്ലാതെയും എം. എൽ. എ കത്തുകൾ നൽകിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു