വേങ്ങര: ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനം ദേവി (30)യെ പൊലീസ് അറസ്റ്റുചെയ്തു. ജനവരി 31ന് രാത്രി കോട്ടക്കല്‍ റോഡ് യാറംപടിയിലെ പികെ ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്.
സംഭവത്തില്‍ പൊലീസ് വിശദീകരണം: സന്‍ജിത് പമ്പ്യാന്‍ മരിച്ചതിനെ തുടര്‍ന്ന് വേങ്ങര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുഖത്തും നെറ്റിയിലും പരിക്കും കുരുക്ക് മുറുകിയതിനാല്‍ കഴുത്തിലെ എല്ല് പൊട്ടിയതും വ്യക്തമായിരുന്നു.
പൂനം ദേവിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പൂനം ദേവി ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതൊഴിവാക്കുന്നതിന് വേണ്ടിയാണ് സച്ചിന്‍ കുമാര്‍ എന്ന അഞ്ചു വയസുള്ള മകനൊപ്പം സന്‍ജിത് പസ്വാന്‍ പൂനം ദേവിക്കൊപ്പം രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്.
എന്നാല്‍ പൂനം ദേവി യുവാവുമായുള്ള ബന്ധം തുടരുകയും സജിത് പസ്വാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ജനുവരി 31ന് രാത്രി ഉറങ്ങുക യായിരുന്ന സന്‍ജിതിന്റെ കൈ തോര്‍ത്തുമുണ്ട് കൊണ്ട് കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ മുന്താണികൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കിയ കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് മൃതദേ ആശുപത്രിയില്‍ എത്തിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



