മഞ്ചേരി: മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കോടതിയില്‍വച്ച് കഞ്ചാവ് കൈമാറുന്നത് പൊലീസ് കൈയോടെ പിടികൂടി. വെള്ളി പകല്‍ 3.30ന് മഞ്ചേരി എന്‍ഡിപിഎസ് കോടതിയിലാണ് സംഭവം. 26 കിലോ കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതി മുഹമ്മദ് റാഫി (30)ക്കാണ് ചാത്തല്ലൂര്‍ സ്വദേശി നിയാസ് മോന്‍ (25) കഞ്ചാവ് കൈമാറിയത്.
റാഫിയെ വിചാരണക്കായി കോഴിക്കോട് ജില്ലാ ജയിലില്‍നിന്നും കോടതിയില്‍ എത്തിച്ചതായിരുന്നു. പ്രതികള്‍ക്കൊപ്പം എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലെത്തിയ പൊലിസുകാരാണ് കഞ്ചാവ് കൈമാറുന്നത് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപ ത്തിലാക്കിയ കഞ്ചാവിനൊപ്പം എണ്ണമയമുള്ള പ്ലാസ്റ്റിക് കവറുമാണ് പിടി കൂടിയത്. രണ്ടും ചേര്‍ന്ന് ആറു ഗ്രാം തൂക്കമുണ്ട്.
കഞ്ചാവ് പിടിച്ചെടുത്ത കാര്യം പൊലീസുകാര്‍ ഉടന്‍ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജഡ്ജിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



