HIGHLIGHTS : A fire broke out in a furniture manufacturing unit
കണ്ണമംഗലം, ചേരേക്കാട് പ്രവര്‍ത്തിക്കുന്ന ലീഡര്‍ വുഡ് ഇന്‍ഡസ്റ്റീസിനാണ് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീ പിടിച്ചത്. കൂലപ്ലാക്കില്‍ അഫ്‌സലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ നിര്‍മ്മാണത്തിനുള്ള ഉരുപ്പടികളും നിര്‍മ്മിച്ചു വെച്ച ഫര്‍ണിച്ചറുകളും കത്തി നശിച്ചിട്ടുണ്ട്.
കെട്ടിടവും ഭാഗികമായി കത്തി നശിച്ചു. ഫര്‍ണിച്ചര്‍ പോളിഷിങ്ങിന് ഉപയോഗിക്കുന്ന കംപ്രസറും അഗ്‌നിക്കിരയായി.
മലപ്പുറം ഫയര്‍ & റസ്‌ക്യുസ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ മൂന്ന് ഫയര്‍ യൂണിറ്റ് എത്തിയാണ് തീയണച്ചത്.

ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.എല്‍ ദിലീപ് സംഭവ സ്ഥലത്ത് സന്നിഹിതനായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു