HIGHLIGHTS : Longan fruit and benefits
സോപ്പ്‌ബെറി കുടുംബത്തിലുള്‍പെടുന്ന ഒരു വിദേശ പഴമാണ് ലോംഗന്‍. ലിച്ചിയുമായുള്ള സാമ്യത്തിന് പേരുകേട്ട ലോംഗന്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളതാണ്. തായ്ലന്‍ഡ്, വിയറ്റ്‌നാം, തായ്വാന്‍, ചൈന എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യുന്നു.
ലോംഗന്‍ പഴത്തിന്റെ സത്ത് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും.ചില പഠനങ്ങള്‍ അനുസരിച്ച്, ലോംഗന്‍ പഴങ്ങള്‍ കഴിക്കുന്നത് തലച്ചോറിന് ഗുണം ചെയ്യുമെന്നും അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയുന്നു.കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാന്‍ ലോംഗന്‍ ഫ്രൂട്ട് സത്തിന് സാധിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.


വിറ്റാമിന്‍ സി-യാല്‍ സമ്പുഷ്ടമായ ലോംഗനു പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ ഫലപ്രദമായി മാറ്റാന്‍ കൂടാതെ ലോംഗന്‍ പഴത്തില്‍ അടങ്ങിയിരിക്കുന്ന എലാജിക് ആസിഡ്, എപ്പികാടെച്ചിന്‍, ഗാലിക് ആസിഡ് എന്നിവ ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.