HIGHLIGHTS : Two-wheeler lost control and overturned in Valanchery, tragic end for a college teacher
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കോളേജ് അധ്യാപകന്‍ മരണമടഞ്ഞു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. സപ്തംബര്‍ 17ന് പുലര്‍ച്ചെ വളാഞ്ചേരി-മൂച്ചിക്കല്‍ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളേജില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.
ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പോലീസാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


അശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരണം സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു