HIGHLIGHTS : Plain crash i brazil amazone, 14killed
റിയോ ഡി ജനീറോ: പ്രശസ്ത വിനോദസഞ്ചാര നഗരമായ ബാഴ്സലോസില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബ്രസീലിലെ ആമസോണില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു.
ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. പൈലറ്റ് കനത്ത മഴയില്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ച്ത. കനത്ത മഴയില്‍ കൃത്യമായ കാഴ്ച ഇല്ലാതിരുന്നതും. പൈലറ്റ് അശ്രദ്ധമായി റണ്‍വേയുടെ മധ്യത്തില്‍ ലാന്‍ഡിംഗ് തുടങ്ങിയതുമാണ് ്അപകടത്തിന് ഇടയാക്കിയതെന്ന് ആമസോണസ് സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറി വിനീഷ്യസ് അല്‍മേഡ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വിമാനം ലാന്‍ഡിംഗ് സ്ട്രിപ്പില്‍ നിന്ന് പുറത്തേക്ക് തെന്നിപോകുകയും. തകര്‍ന്നുവീഴുകയുമായികുന്നു. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടതായി വിനീഷ്യസ് അല്‍മേഡ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ യാത്രക്കാരെല്ലാം സ്പോര്‍ട്സ് ഫിഷിംഗിനായി ഈ മേഖലയിലേക്ക് പോകുന്ന ബ്രസീലിയന്‍ പുരുഷന്മാരാണെന്ന് സൂചിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ ടര്‍ബോ പ്രോപ്പായ EMB 110 ആയിരുന്നു വിമാനം.
സംസ്ഥാന തലസ്ഥാനമായ മനാസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.
ഒരേ സമയം ബാഴ്സലോസിനടുത്തേക്ക് വന്ന രണ്ട് വിമാനങ്ങള്‍ക്ക് കാലാവസ്ഥ കാരണം മനാസിലേക്ക് മടങ്ങേണ്ടിവന്നതായി അധികൃതര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു