Section

malabari-logo-mobile

ഷാഹിദ കമാലിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി; വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല

HIGHLIGHTS : Lokayukta dismisses petition against Shahida Kamal The educational qualification could not be proved to be false

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിന് അനുകൂലമായി ലോകായുക്ത വിധി. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി.

sameeksha-malabarinews

2011 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാല്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു. 2016ല്‍ അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാന്‍ ഓപ്പണ സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!