Section

malabari-logo-mobile

റംസാൻ സ്പെഷ്യൽ കശ്മീരി പുലാവ്

HIGHLIGHTS : Kashmiri Pulao

ആവശ്യമായ ചേരുവകൾ:-

ബസ്മതി അരി – മൂന്നു കപ്പ്

sameeksha-malabarinews

വെള്ളം – 15 കപ്പ്/മൂന്നു ലീറ്റര്‍

ആട്ടിന്‍ കാല്‍ – ആറ് എണ്ണം
വഴനയില – അഞ്ച്
ഏലയ്ക്ക – 18
പെരുംജീരകം -രണ്ടര വലിയ സ്പൂണ്‍
കറുവാപ്പട്ട – രണ്ടിഞ്ചു വലുപ്പമുള്ള നാലു കഷണം
ഉപ്പ് പാകത്തിന്

സവാള കനം കരി ബ്രൗണ്‍നിറത്തില്‍ വറുത്തത് ഒന്നര കപ്പ്

സാജീരകം മുക്കാല്‍ വലിയ സ്പൂണ്‍

നെയ്യ് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം:-

അരി കഴുകി വയ്ക്കുക. കുഴിവുള്ള പാനില്‍ വെള്ളം, ആട്ടിന്‍ കാല്‍, വഴനയില, 10 ഏലയ്ക്ക, പെരുംജീരകം, കറുവാപ്പട്ട, ഉപ്പ് എന്നിവ ചേര്‍ത്തു 15-18 മിനിറ്റ് മൂടി വെച്ചു തിളപ്പിക്കുക. ഇതില്‍ സവാള വഴറ്റിയതു ചേര്‍ത്തു 15 മിനിറ്റു കൂടി തിളപ്പിക്കുക. ചൂടാറുമ്പോള്‍ ഒരു തുണിയിലൂടെ സ്റ്റോക്ക് അരിച്ചെടുക്കുക. ഇത് ഏഴു കപ്പ് ഉണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് ഏഴ് കപ്പ് ആക്കാം. എല്ലും മസാലകളും നീക്കം ചെയ്യുക.

അരിച്ചെടുത്ത സ്റ്റോക്ക് കുഴി വുള്ള പാനിലാക്കി തിളയ്ക്കുമ്പോള്‍ അരിയും സാജീരകം, 8 ഏലയ്ക്ക എന്നിവയും ചേര്‍ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് അരി മുക്കാല്‍ വേവാകും വരെ വേവിക്കുക.

ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അരി മിശ്രിതം ചേര്‍ത്തു യോജിപ്പിക്കുക. പാന്‍ മൂടി വച്ചു ചെറു തീയില്‍ അരി വെന്ത് പാകമാകും വരെ വേവിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!