Section

malabari-logo-mobile

ലോക്‌സഭ തെരഞ്ഞെടുപ്പ്; യുപിഎസ്‌സി സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ മാറ്റി

HIGHLIGHTS : Lok Sabha Elections; UPSC Civil Services (Preliminary) Exam has been changed

ദില്ലി: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ മെയ് 26നായിരുന്നു പ്രിലിമിനറി പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം ജൂണ്‍ 16നായിരിക്കും യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടക്കുക.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ. ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ക്ലിയര്‍ ചെയ്യുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷ എഴുതാനാകുക.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!