തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് 5 പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടില്‍ 39 വയസ്സുള്ള ഷൈന്‍ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ആഘോഷങ്ങള്‍ അമ്പലത്തിനു മുന്‍പില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈന്‍ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വൈശ്ശേരി സ്വദേശികള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




