Section

malabari-logo-mobile

12 സീറ്റ് കോണ്‍ഗ്രസിന്; ബംഗാളില്‍ ഇടത് – കോണ്‍ഗ്രസ് സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍

HIGHLIGHTS : 12 seats for Congress; Left-Congress seat-sharing in Bengal in final stages

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ്- ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിന്റെ സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൊവ്വാഴ്ച്ച ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കണ്ട് സീറ്റ് വിഭജനം അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചില സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാനായിട്ടില്ല.

42 ലോക്സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 12 സീറ്റ് ആവശ്യപ്പെട്ടിരുന്നു. പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാം എന്നായിരുന്നു ഇടതുപാര്‍ട്ടികള്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ 12 സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ധാരണയെത്തിയെന്നാണ് വിവരം.

sameeksha-malabarinews

ഐഎസ്എഫ് ആറ് സീറ്റുകളിലാണ് മത്സരിക്കുകയെന്ന് പാര്‍ട്ടി നേതാവ് നൗഷാദ് സിദ്ദിഖി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിക്കെതിരെ നൗഷാദ് സിദ്ദിഖി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുലിയ സീറ്റ് ഫോര്‍വേഡ് ബ്ലോക്കില്‍ നിന്നും കോണ്‍ഗ്രസിന് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നില്‍ക്കുന്നുണ്ട്. നിലവില്‍ ബിജെപിയുടെ സീറ്റായ പുരുലിയയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് നാലാം സ്ഥാനത്താണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നേപ്പാള്‍ മെഹതോയെ ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. സിപിഐഎം പിന്തുണയ്ക്കും. ബസിര്‍ഹത്താണ് തര്‍ക്കം നിലനില്‍ക്കുന്ന രണ്ടാമത്തെ സീറ്റ്. സിപിഐ സീറ്റ് സിപിഐഎം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം. സിപിഐയുടെ തട്ടകമായ ബസിര്‍ഹത്ത് 2009 മുതല്‍ തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!