ലോക്‌സഭാ തെരഞ്ഞെടുപ്പ്;രണ്ടാം ദിവസം മൂന്ന് പത്രികകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസം മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി മൂന്ന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇ.ടി.മുഹമ്മദ് ബഷീര്‍ പൊന്നാനിയിലുമാണ് പത്രിക സമര്‍പ്പിച്ചത്. പൊന്നാനി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാടാമ്പുഴ സ്വദേശിനി ബിന്ദുവും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ആദ്യം പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇ.ടി.മുഹമ്മദ് ബഷീറും പത്രിക നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക നല്‍കിയത്. എല്ലാ സ്ഥാനാര്‍ഥികളും ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

Share news
error: Content is protected !!
Scroll to Top