Section

malabari-logo-mobile

ഓണകാലത്ത് മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്‌സൈസ്‌; കേസ് കണ്ടെടുക്കുന്നതിനിടെ എക്‌സൈസ്‌ ഇന്‍സ്പെക്ടര്‍ക്ക് പരിക്ക്

HIGHLIGHTS : Lockdown exercise for drug lobby during Onam. Excise inspector injured while recovering case

ഓണകാലത്ത് വന്‍ ലാഭം പ്രതീക്ഷിച്ച് സജീവമാകുന്ന മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്‌സൈസ്‌ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ രാമപുരത്ത് വാടകക്ക് റൂമെടുത്ത് കാറില്‍ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്ന നാല് പേരെ ഇന്നലെ കാര്‍ സഹിതം എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പെരിന്തല്‍മണ്ണ റൈഞ്ച് അറസ്റ്റ് ചെയ്തു. രാമപുറത്ത് വാടകക്ക് താമസിക്കുന്ന തീരുര്‍ വൈലത്തുര്‍ സ്വദേശി ജാഫറലി (37 ), വടക്കേമണ്ണ പാടത്തുപീടിയേക്കല്‍ മുഹമ്മദ് ഉനൈസ് (25 ),ചെമ്മങ്കടവ് പൂവന്‍തൊടി മുഹമ്മദ് മാജിദ് (26 ), കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് സ്വദേശി 19കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും 21gm പുതുതലമുറ മയക്കുമരുന്നായ എംഡിഎംഎ,140ഗ്രാം ഗഞ്ചാവ്, കാര്‍ എന്നിവ പിടിച്ചെടുത്തു. 1ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഗ്രാമിന് 5000 രൂപ വിലക്കാണ് ഇവര്‍ വില്പന നടത്തികൊണ്ടിരുന്നത്. എക്‌സ്സൈസും പോലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തി വാഹനത്തില്‍ കറങ്ങിയാണ് ഇവര്‍ വില്പന നടത്തിയിരുന്നത്.

sameeksha-malabarinews

എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങള്‍ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ മാരായ പി കെ മുഹമ്മദ് ഷഫീഖ്, ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ഷിബു ശങ്കര്‍,പ്രദീപ് കുമാര്‍ കെ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, നിതിന്‍ ചോമാരി, വിനീഷ് പി ബി പെരിന്തല്‍മണ്ണ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീധരന്‍, അസി. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഹരിദാസന്‍ പി, പ്രിവന്റീവ് ഓഫീസര്‍മാരായ പി എസ് പ്രസാദ്,കെ കുഞ്മുഹമ്മദ് സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ തേജസ്, ദിനേഷ് വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സജ്ന എന്നിവരാണ് കേസ് കണ്ടെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് ബഹു:കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് റൈഞ്ച് പാര്‍ട്ടിയും കൊണ്ടോട്ടി മൊറയൂര്‍ നിന്നും 72കിലോഗ്രാം ഗഞ്ചാവും 52ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ മഞ്ചേരി ജയിലില്‍ റിമാന്‍ഡിലാണ്.

ഓണത്തോടാനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്ന് ലോബികള്‍ക്കെതിരെഎക്‌സ്സൈസ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ഈ കേസില്‍ തന്നെ തുടരന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എന്‍ഫോസ്മെന്റ് ചുമതലയുള്ള മലപ്പുറം അസി. എക്‌സ്സൈസ് കമ്മിറ്റിണര്‍ കെ എസ് നിസാം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!