Section

malabari-logo-mobile

പരപ്പനങ്ങാടി നഴ്‌സറി-അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഒപ്പുശേഖരണം നടത്തി നാട്ടുകാര്‍

HIGHLIGHTS : Locals collected signatures to find a solution to the deplorable condition of the Parappanangadi Nursery-Attathangadi road.

പരപ്പനങ്ങാടി:നഴ്‌സറി – അറ്റത്തങ്ങാടി ‘ റോഡിലെ തകര്‍ന്ന നഴ്‌സറി നഗറിലെ ഭാഗം ശാസ്ത്രീയ രീതിയില്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ‘ നെഴ്‌സറി നഗര്‍ കൂട്ടായ്മ ‘ സ്ഥിരം യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒപ്പു ശേഖരണം നടത്തി. പരാതി നഗരസഭാ സെക്രട്ടറിക്കും, ചെയര്‍മാനും, വിവിധ ഡിവിഷനുകളിലെ കൗണ്‍സിലന്മാര്‍ക്കും നല്‍കി. പ്രസിഡന്റ് അമീര്‍ പി കെ , സെക്രട്ടറി ഫര്‍ഹാന്‍, സന്തോഷ് അയ്‌നിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എത്രയും വേഗത്തില്‍ പരാതി ഗൗരവപൂര്‍വ്വം പരിഗണിച്ച് നടപടികള്‍ കൈകൊള്ളാമെന്ന് അധികൃതര്‍ അറിയിച്ചതായും കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

അതെസമയം നിലവാരമില്ലാത്ത തല്‍ക്കാലിക ടാറിങ്ങ് നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. പ്രദേശത്തെ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര വാഹനയാത്രക്കാരെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണിവിടെ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!