Section

malabari-logo-mobile

വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

HIGHLIGHTS : A native of Parappanangady died in accident

പരപ്പനങ്ങാടി :ചാലിയത്ത് സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ചെട്ടിപ്പടി നെടുവ പൂവത്താം കുന്ന് പരേതനായ കാവുങ്ങല്‍ അപ്പുകുട്ടന്റെ മകന്‍ ജിജേഷ് (38)ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ കടലുണ്ടിക്കടവ്-ചാലിയം റോഡില്‍ കടുക്കബസാറിനും കപ്പലങ്ങാടിക്കുമിടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അപകടത്തില്‍ ഗുരതര പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ലീജ .മകന്‍ അദ്രിനാഥ്.അമ്മ: തങ്കം
സഹോദരിമാര്‍ :ജിഷി ,ജിനി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!