HIGHLIGHTS : Army killed a terrorist in encounter in Pulwama
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഉണ്ടായ
ഏറ്റുമുട്ടല്‍ തുടരുന്നു .അവന്തി പ്പോരാ മേഖലയിലെ പദ്ഗംപോരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു.
പദ്ഗംപോരയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

പരിശോധനയ്ക്കിടെയാണ് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത് .ഇതോടെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരനെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഞായറാഴ്ച സമീപ്രദേശത്തെ ചന്തയിലേക്ക് പോവുകയായിരുന്ന കാശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മ്മ(45) യെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
MORE IN Latest News
