വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നീക്കിയിട്ടില്ലെന്ന് മന്ത്രി;അര്‍ഹരായ എല്ലാവര്‍ക്കും കിട്ടും

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുവരുന്ന യാത്രാ കണ്‍സെഷന്‍ മാറ്റിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 65 ശതമാനമാണ് നിലവില്‍ ഉണ്ടായിരിക്കുക. അതെസമയം പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നമുണ്ടാകുന്നത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മാറ്റത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കണ്‍സെഷന് പ്രായപരിധി വേണമെന്നും അര്‍ഹതയുള്ളവര്‍ക്ക് കണ്‍സഷന്‍ കിട്ടുമെന്നും അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈനായി കണ്‍സെഷന്‍ നല്‍കുമെന്നും അതിനുള്ള ക്രമീകരണമാണ് നടക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരും ഈവിനിങ് ക്ലാസില്‍ പോകുന്നു. അവരും കണ്‍സെഷന്‍ വാങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ഒരാശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top