കുഞ്ഞു നിയയ്ക്ക് സഹായവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂര്‍: യാത്രക്കിടയില്‍ ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് ഒന്നും കേള്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ണൂര്‍ പെരളശ്ശേരിയിലെ നിയയ്ക്ക് സഹായവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യമന്ത്രി ഇന്ന് നിയയുടെ വീട് സന്ദര്‍ശിക്കും. ഇതിന് ശേഷമായിരിക്കും ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇ്ന്നലെ നിയയുടെ കുടുംബത്തോട് സംസാരിച്ചിരുന്നു.

രണ്ടുവയസ്സുകാരി നിയയ്ക്ക് നാല് മാസം മുന്‍പാണ് ശ്രവണ സഹായ ഉപകരണം പിടിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ശ്രവണ സഹായ ഉപകരണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ എല്ലാം കേട്ട് ഓടി നടന്ന നിയയ്ക്ക് വീണ്ടും ഒന്നും കേള്‍ക്കാന്‍ കഴിയാത്ത ദുരവസ്ഥയിലായിരിക്കുകയാണ്. ഈ ഉപകരണത്തിന് നാല് ലക്ഷത്തിലധികം വില വരും. അതുകൊണ്ട് തന്നെ ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് കുടുംബം.

കടപ്പാട് ഏഷ്യനെറ്റ് ന്യൂസ്‌

Related Articles