താനൂരില്‍ കടന്നല്‍ കൂടിളകി ഏഴുപേര്‍ക്ക് കുത്തേറ്റു

താനൂര്‍: കെ പുരം കുണ്ടുങ്ങലില്‍ കടന്നല്‍ക്കൂട് ഇളകി ഏഴുപേര്‍ക്ക് കുത്തേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.കെ പുരം കുണ്ടുങ്ങല്‍ സ്വദേശികളായ കിഴക്കനാട്ട് കുമാരന്‍(40),രാജന്‍(47),ചാത്തേരി റഫീഖ്(34),തെക്കെപുറത്ത് വിനോദ്(29),തെക്കെപുറത്ത് ശശി(50),മേനോത്തില്‍ കുമാരന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ താനൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമീപത്തെ വീട്ടുമുറ്റത്തെ മാവിലെ കടന്നല്‍ കൂട് കാറ്റില്‍ ഇളകിയതോടെയാണ് അപകടം ഉണ്ടായത്.

Related Articles