വള്ളിക്കുന്നില്‍ സിപ്പപ്പുകള്‍പിടിച്ചെടുത്ത് നശിപ്പിച്ചു

വള്ളിക്കുന്ന്: ഗുണനിലവാരമില്ലാതെ വില്‍പ്പനയ്ക്കായി നിര്‍മിച്ച സിപ്പപ്പുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മഞ്ഞപ്പിത്ത ഭീഷണി നിലനില്‍ക്കെ അരിയല്ലൂര്‍ ബീച്ചിലെ നാല് വീടുകളിലാണ് സിപ്പപ്പ് നിര്‍മിച്ച് സൂക്ഷിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

സ്‌കൂള്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവ നിര്‍മ്മിച്ചത്. കിണര്‍വെള്ളം ചെറിയ കവറിലാക്കി വീട്ടിലെ ഫ്രഡ്ജിലെ ഫ്രീസറിലാണ് സിപ്പപ്പ് ഉണ്ടാക്കിയിരുന്നത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എ ജയരാജിന്റെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന നായരും സംഘവുമാണ് പരിശോധന നടത്തിയത്.

Related Articles