Section

malabari-logo-mobile

മദ്യം നിരോധിച്ചാല്‍ പള്ളിയില്‍ വൈനും പാടില്ല; വെള്ളാപ്പള്ളി

HIGHLIGHTS : തിരു: ബാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍. മദ്യം പൂര്‍ണ്ണമായും നിരോധിക്കുകയാണെങ്കില്‍ പള്ളികളില്‍ വൈന്‍ ഉപയോഗിക്കുന്നതും നിരോധിക...

vellapallyതിരു: ബാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍. മദ്യം പൂര്‍ണ്ണമായും നിരോധിക്കുകയാണെങ്കില്‍ പള്ളികളില്‍ വൈന്‍ ഉപയോഗിക്കുന്നതും നിരോധിക്കണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടരിക്കുന്നത്. അതേസമയം ബാര്‍വിഷയത്തില്‍ മന്ത്രിമാര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് വെള്ളാപ്പള്ളിപറഞ്ഞു. 312 ബാറുകള്‍ തുറന്നത് ചിലരുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മദ്യനയത്തില്‍ യഥാര്‍ത്ഥ ഗോളടിച്ചിരിക്കുന്നത് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം.

sameeksha-malabarinews

വെള്ളാപ്പളിയുടെ പരാമര്‍ശത്തിനെതിരെ കെസിബിസി ഉടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണം എന്നാണ് കെസിബിസിയുടെ അഭിപ്രായമെന്ന് പോള്‍ തലേക്കാട്ട് വ്യക്തമാക്കി. വൈന്‍ പള്ളികളില്‍ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് അറിയാഞ്ഞിട്ടല്ല വെള്ളപ്പള്ളി ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നും പോള്‍ തലേകാട്ട് പറഞ്ഞു.

അതേസമയം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ പ്രമുഖ മദ്യവ്യാപാരികളില്‍ ഒരാളാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം സര്‍ക്കാരിന്റെ ഈ മദ്യ നയത്തെ എതിര്‍ക്കുമെന്നുമുള്ള ആരോപണം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!