ലൈഫ് മിഷന്‍ കേസ്; സ്വപ്ന സുരേഷ് സിബിഐക്ക് മുന്നില്‍ ഹാജരായി

ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സിബിഐ നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.
കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നത്.

കേസില്‍ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കരാര്‍ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിടെക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top