Section

malabari-logo-mobile

കൂടൊരുക്കാം കൂട്ടുകൂടാം; ലോക ഭിന്നശേഷി ദിനം ആചരിച്ചു

HIGHLIGHTS : Let's get together and get together; World Diversity Day was observed

ലോക ഭിന്നശേഷി ദിനം സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ ബിആര്‍സി പരപ്പനങ്ങാടി ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണം മൂന്നിയൂര്‍ കെ എല്‍ എം സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടത്തി. ജി എം യു പി പാറക്കടവ് സ്‌കൂളില്‍ വെച്ച് ബിഗ് ക്യാന്‍വാസ് ഉദ്ഘാടനം കുമാരി ദേവിക സി പി നിര്‍വഹിച്ചു. തുടര്‍ന്ന് വികസനകാര്യ സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ സി പി സുബൈദ സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

സൈക്കിള്‍ റാലിയുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ വിളംബരജാഥ കെ എല്‍ എം പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. പരപ്പനങ്ങാടി ബി ആര്‍ സി -ബി പിസി സുരേന്ദ്രന്‍ വി എം സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത വഹിച്ചത് മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറബി എന്‍ എം ആണ് . പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

sameeksha-malabarinews

ബിആര്‍സി പരപ്പനങ്ങാടിയുടെ തനത് പരിപാടിയായ മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനം എംഎല്‍എ അബ്ദുല്‍ഹമീദ് മാസ്റ്റര്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസര്‍ആയ മഹേഷ് എംഡിക്ക് കൈമാറി. ഹനീഫ അച്ചാട്ടില്‍, സി പി സുബൈദ, പി പിമുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍ ( പഞ്ചായത്ത് പ്രതിനിധികള്‍) ജോയ് ടി എഫ് (ഡയറ്റ് – അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍) കദിയാമു കെ ( HM ഫോറം കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ജോയ് ടി എഫിന്റെ നേതൃത്വത്തില്‍ മ്യൂസിക് ആല്‍ബം പിന്നണി പ്രവര്‍ത്തകരെ അനുമോദിച്ചു. പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും നാട്ടുകലാകാരക്കൂട്ടത്തിന്റെ നാടന്‍ പാട്ടുകളും പരിപാടി വര്‍ണാഭമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!